രണ്ടു പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു
12:39 AM Aug 01, 2021 | Deepika.com
ജലന്ധർ: നുഴഞ്ഞുകയറ്റത്തിനുശ്രമിച്ച രണ്ട് പാക്കിസ്ഥാൻ നിവാസികളെ പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി സംരക്ഷണസേന വധിച്ചു. ഫിറോസ്പുർ സെക്ടറിലെ അമർകോട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അസാധാരണനീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബിഎസ്എഫ് സംഘം മുന്നറിയിപ്പ് നൽകിയെങ്കിലും ഇന്ത്യൻ ഭാഗത്തേക്കു നീങ്ങിയ ഇവർ സുരക്ഷാസേനയുടെ തോക്കിനിരയാവുകയായിരുന്നു.