ഉത്തരാഖണ്ഡിൽ സ്കൂൾ തുറക്കുന്നു
12:39 AM Aug 01, 2021 | Deepika.com
ഡെറാഡൂൺ: കോവിഡിനെത്തുടർന്ന് അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം. ഒന്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നാളെ ക്ലാസ് തുടങ്ങും. ആറ് മുതൽ എട്ടുവരെയുള്ള ക്ലാസുകൾ പതിനാറാംതീയതിയും തുടങ്ങുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്കൂൾ പരിസരം ശുചീകരിക്കാനും നിർദേശമുണ്ട്.