കടൽക്കൊല: പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ

12:59 AM Jul 31, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക്കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​റ്റ​ലി ന​ൽ​കി​യ 10 കോ​ടി രൂ​പ​യി​ൽ ബോ​ട്ടു​ട​മ​യ്ക്ക് ന​ൽ​കി​യ ര​ണ്ടു കോ​ടി രൂ​പ​യി​ൽ നി​ന്ന് ത​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സെ​ന്‍റ് ആ​ൻ​റ​ണി ബോ​ട്ടി​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന 12 പേ​രി​ൽ ഏ​ഴു പേ​രാ​ണ് ഹ​ർ​ജി​ക്കാ​ർ. അ​പ​ക​ട​ത്തി​ൽ ത​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റു​വെ​ന്നും അ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ ഇ​ന്ന​ലെ ജ​സ്റ്റി​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ർ​ജി, വി.​രാ​മ​സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന് മു​ൻ​പാ​കെ ലി​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കേ​ന്ദ്ര​ത്തി​നാ​യി ഹാ​ജ​രാ​കേ​ണ്ട സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ മ​റ്റൊ​രു കേ​സി​ന്‍റെ വാ​ദ​ത്തി​ലാ​യ​തി​നാ​ൽ ആ​ഗ​സ്റ്റ് 2ന് ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി കേ​സ് മാ​റ്റി.