ന്യൂഡൽഹി: കോവിഡിനെതിരേ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ സാന്നിധ്യം രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ഐസിഎംആർ സർവേ ഫലം. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ ജനങ്ങൾക്കിടയിൽ നടത്തിയ സീറോ പ്രിവലൻസ് സർവേയിലാണ് ഈ കണ്ടെത്തൽ. ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്. വാക്സിൻ വഴിയോ രോഗം വന്നതു മൂലമോ ആന്റിബോഡി കൈവരിച്ചവരെ കണ്ടെത്താനായിരുന്നു സർവേ.
മധ്യപ്രദേശിൽ 79 ശതമാനം പേരിൽ ആന്റിബോഡി കണ്ടെത്തിയപ്പോൾ കേരളത്തിൽ ഇത് 44.4 ശതമാനം മാത്രമാണ്. ആസാമിൽ സീറോ പ്രിവലൻസ് 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. ഐസിഎംആർ നടത്തിയ നാലാംവട്ട സർവേയുടെ ഫലമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
കോവിഡ് ആന്റിബോഡി ഏറ്റവും കുറവ് കേരളത്തിൽ
01:51 AM Jul 30, 2021 | Deepika.com