ന്യൂഡൽഹി: പ്രധാനമന്ത്രി ഫസൽ ബിമ യോജന ആരംഭിച്ചശേഷം കർഷകരിൽനിന്നും പ്രീമിയം ഇനത്തിൽ 21614 കോടി രൂപ ലഭിച്ചതായും ക്ലെയിം ഇനത്തിൽ 834.6 ലക്ഷം അപേക്ഷകളിലായി 97,719 കോടി രൂപ നൽകിയതായും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, തോമസ് ചാഴികാടൻ എംപിയെ അറിയിച്ചു.
പദ്ധതിയിൽ കേരളത്തിന് 2016-17 വർഷം 60000 കർഷകർക്ക് 43.7 കോടി രൂപയും, 2017-18 വർഷം 40000 കർഷകർക്ക് 11 കോടി രൂപയും, 2018-19 വർഷം 40000 കർഷകർക്ക് 26.7 കോടി രൂപയും 2019-2020 വർഷം 30,000 കർഷകർക്ക് 53.4 കോടി രൂപയും ക്ലെയിം ഇനത്തിൽ ലഭിച്ചിട്ടുണ്ട്. 20-21 വർഷം ഇതുവരെ കേരളത്തിൽ മൊത്തം 77307 കർഷകരെയും, കോട്ടയം ജില്ലയിൽ മാത്രം 3848 കർഷകരെയും പദ്ധതിയുടെ കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഫസൽ ബിമ യോജനയിൽ 21,614 കോടി രൂപ ലഭിച്ചതായി കേന്ദ്രം
02:16 AM Jul 30, 2021 | Deepika.com