നിയമസഭാ കൈയാങ്കളി കേസ്: വിധി ഇന്ന്
02:02 AM Jul 28, 2021 | Deepika.com
ന്യൂഡൽഹി: 2015ൽ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധം കേരള നിയമസഭയ്ക്കുള്ളിൽ കൈയാങ്കളിയായി മാറിയ കേസിൽ സുപ്രീംകോടതി ഇന്നു വിധി പറയും. കേസ് പിൻവലിക്കാനുള്ള സർക്കാർ നൽകിയ ഹർജിയിലാണ് വിധി പറയുന്നത്. രാവിലെ 10.30ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.