ന്യൂഡൽഹി: ദിവസവും നൂറുകണക്കിനാളുകൾ യാത്ര ചെയ്തിരുന്ന കൊല്ലം-കോട്ടയം-എറണാകുളം മെമു സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.
സീസണ് ടിക്കറ്റോടുകൂടിയ സർവീസ് ഉടൻ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണം. കൊല്ലം -ആലപ്പുഴ -എറണാകുളം ഷൊർണൂർ - കണ്ണൂർ മെമു സർവീസ് പുനരാരംഭിച്ചിട്ടും കോട്ടയം- എറണാകുളം സർവീസ് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നു മന്ത്രിക്കു നൽകിയ നിവേദനത്തിൽ അദ്ദേഹം പറഞ്ഞു.
കോട്ടയം- എറണാകുളം മെമു സർവീസ് പുനരാംഭിക്കണം: തോമസ് ചാഴികാടൻ
01:37 AM Jul 28, 2021 | Deepika.com