മുംബൈ: അശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ കോടതി 14 ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
കുന്ദ്രയുടെ ആംസ്പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച 119 അശ്ലീല സിനിമകൾ ലണ്ടനിലെ കെന്റിൻ പ്രൈവറ്റ് ലിമിറ്റഡിന് 12 ലക്ഷം ഡോളർ ഹോട്ട്ഷോട്സ് ആപ്പുവഴി വിറ്റതായി ക്രൈംബ്രാഞ്ച് കോടതിയെ നേരത്തേ ബോധിപ്പിച്ചിരുന്നു. കുന്ദ്രയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ബുധനാഴ്ചത്തേക്കു മാറ്റി.
കുന്ദ്രയോടു പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി
കേസ് അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കുന്ദ്രയെ മുംബൈയിലെ വസതിയിലെത്തിച്ചതിനു പിന്നാലെ നാടകീയരംഗങ്ങൾ അരങ്ങേറി. നമുക്ക് എല്ലാമുണ്ടല്ലോ, എന്തിനായിരുന്നു ഇതൊക്കെ ചെയ്തത് എന്നു നിലവിളിച്ചുകൊണ്ടാണു ശില്പ ഷെട്ടി പ്രതികരിച്ചത്. കേസിൽ ശില്പയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുതിയ സിനിമകളുടെ പ്രോജക്ടുകൾ ഉപേക്ഷിച്ചതായി ശില്പ ഷെട്ടി പറഞ്ഞു.
രാജ് കുന്ദ്രയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
01:37 AM Jul 28, 2021 | Deepika.com