ഗോഹട്ടി: ആസാം -മിസോറം അതിർത്തി സംഘർഷത്തിനിടെ മിസോറമിൽനിന്നുള്ള അക്രമികളുടെ വെടിയേറ്റ് ആസാമിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടു. കാചാർ ജില്ലയിലായിരുന്നു സംഭവം. ജില്ലാ പോലീസ് സൂപ്രണ്ട് നിംബാൽക്കർ വൈഭവ് ചന്ദ്രകാന്ത് ഉൾപ്പെടെ അന്‍പതിലധികം പോലീസുകാർക്കു വെടിവയ്പിലും കല്ലേറിലും പരിക്കേറ്റുവെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിനു പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ ചർച്ച നടത്തവേ അക്രമികൾ പെട്ടെന്നു വെടിവയ്ക്കുകയായിരുന്നുവെന്ന് ആസാം പോലീസ് ഓഫീസർ പറഞ്ഞു. കേന്ദ്ര ആഭ്യമന്ത്രി മന്ത്രി അമിത് ഷാ ആസാം, മിസോറം മുഖ്യമന്ത്രിമാരുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ആസാമിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടു
01:43 AM Jul 27, 2021 | Deepika.com