ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനിടെ 39,742 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 18,000ത്തിലധികം കേസുകൾ കേരളത്തിലാണ്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വർധനയാണിത്.
535 പേർ ഇന്നലെ വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,43,138 ആയി. 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കോവിഡ് മൂലം 4,20,551 പേർ മരിച്ചു. രാജ്യത്ത് 43,31,50,864 പേർ വാക്സിൻ സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 39,742 പേർക്കു കോവിഡ്
12:35 AM Jul 26, 2021 | Deepika.com