ചെന്നൈ: ഫേസ്ബുക്കിലൂടെ തീവ്രവാദ സംഘടനയായ ഐഎസിന്റെ ആശയം പ്രചരിപ്പിച്ചുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസി തമിഴ്നാട്ടിലെ നാലു ജില്ലകളിൽ ഇന്നലെ റെയ്ഡ് നടത്തി. തഞ്ചാവൂർ, മധുര, തേനി, തിരുനൽവേലി ജില്ലകളിലും കേസിൽ അറസ്റ്റിലായ അബ്ദുള്ളയുടെ വസതിയിലും കൂട്ടാളികളുടെ വീടുകളിലുമായിരുന്നു റെയ്ഡ്.
ആറിടങ്ങളിലായിരുന്നു റെയ്ഡ്. ഹിസ്ബ്-ഉദ്-തഹീർ എന്ന സംഘടനയുടെ പേരിലായിരുന്നു ഫേസ്ബുക് പോസ്റ്റുകൾ. തേപ്പാക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു എൻഐഎ നടപടി.
ഐഎസ് ആശയപ്രചാരണം: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്
12:34 AM Jul 26, 2021 | Deepika.com