ജയ്പുർ: മന്ത്രിസഭാ വികസനം സംബന്ധിച്ച് രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതയില്ലെന്നും അന്തിമതീരുമാനത്തിനു ഹൈക്കാൻഡിനെ ചുമതലപ്പെടുത്തിയെന്നും എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ. മന്ത്രിമാരും എംഎഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു മാക്കന്റെ പ്രതികരണം. രാജസ്ഥാൻ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എത്തിയ മാക്കനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്.
മന്ത്രിമാരുമായും എംഎൽഎമാരുമായും സംസാരിച്ചശേഷം ഇരുനേതാക്കളും ഡൽഹിയിലേക്ക് പോയി. ഇന്നു തിരിച്ചെത്തുമെന്ന് മാക്കൻ പറഞ്ഞു. മന്ത്രിസഭാ വികസനത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.
രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് അജയ് മാക്കൻ
12:33 AM Jul 26, 2021 | Deepika.com