പ്രസാർഭാരതി മുൻ സിഇഒ രാജ്യസഭാ സ്ഥാനാർഥി
12:39 AM Jul 25, 2021 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാളിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പ്രസാർഭാരതി മുൻ സിഇഒ ജവഹർ സർക്കാരിനെ മത്സരിപ്പിക്കാൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തീരുമാനം. ബിജെപിക്കൊപ്പം ചേരാനായി ദിനേശ് ത്രിവേദി രാജിവച്ചതിനെത്തുടർന്നാണ് സീറ്റ് ഒഴിവു വന്നത്. അടുത്തമാസം ഒന്പതിനാണ് വോട്ടെടുപ്പ്.