കല്യാൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
12:39 AM Jul 25, 2021 | Deepika.com
ലക്നോ: ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധയും നേരിയ ബോധക്ഷയവും മൂലം കഴിഞ്ഞ നാലിനാണ് കല്യാൺ സിംഗിനെ ആശുപത്രിയിൽ എത്തിച്ചത്.