ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി 27ന് ഇന്ത്യയിലെത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായശേഷം ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ജൂലൈ 28നു പ്രധാനമ ന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അജിത് ഡോവൽ എന്നിവരുമായി ബ്ലിങ്കൻ ചർച്ച നടത്തും.
കോവിഡ് മഹാമാരി, അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് സേനാ പിന്മാറ്റം തുടങ്ങിയ വിവിധ വിഷയങ്ങളിലാകും ചർച്ചയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി 27ന് ഇന്ത്യയിലെത്തും
01:40 AM Jul 24, 2021 | Deepika.com