ശില്പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി
01:40 AM Jul 24, 2021 | Deepika.com
മുംബൈ: അശ്ലീലചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി വിതരണം ചെയ്യുകയും ചെയ്ത കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യ പ്രശസ്ത ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തി. ജൂഹുവിലെ വീട്ടിൽവച്ചായിരുന്നു മൊഴിയെടുക്കൽ. വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ് പിടിച്ചെടുത്തു.