മത്തായി പൈകടയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
01:40 AM Jul 24, 2021 | Deepika.com
ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ മത്തായി പൈകടയ്ക്ക് അന്താരാഷ്ട്ര ആർബിട്രേഷൻ അംഗീകാരം. ലണ്ട നിലെ ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേഷന്റെ ഇന്റർനാഷണൽ ആർബിട്രേഷൻ ഫെലോഷിപ്പ് നൽകിയാണ് എറണാകുളം ബാർ അസോസിയേഷൻ അംഗമായ അഡ്വ. മത്തായി പൈകടയെ ആദരിച്ചത്. ആഗോളതലത്തിൽ അംഗീകരിച്ച ഉന്നത നിലവാരം പ്രകടമാക്കിയതിനാണ് ലണ്ട ൻ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഫെലോ ആയി അംഗത്വം നൽകിയത്.