നടിയെ ആക്രമിച്ച കേസ്: ആറു മാസംകൂടി സമയം വേണമെന്നു ജഡ്ജി

12:40 AM Jul 23, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ച​ല​ച്ചി​ത്ര ന​ട​ൻ ദി​ലീ​പ് ഉ​ൾപ്പെടെ പ്ര​തി​യാ​യ, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു​മാ​സം കൂ​ടി സ​മ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​റോ​സ് സു​പ്രീംകോ​ട​തി​യി​ൽ. സു​പ്രീം​കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ച​ത് അ​നു​സ​രി​ച്ച് കേ​സി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കാ​ലാ​വ​ധി അ​ടു​ത്ത മാ​സം അ​വ​സാ​നി​ക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ലോ​ക്ഡൗ​ണും കാ​ര​ണം കോ​ട​തി ദീ​ർ​ഘ​കാ​ലം അ​ടി​ച്ചി​ടേ​ണ്ടി വ​ന്ന​തു​മൂ​ലം കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​നി സ​മ​യം നീ​ട്ടി ന​ൽ​കാ​നാ​വി​ല്ലെ​ന്നും സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, കോവി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്നു മേ​യി​ൽ ആ​ഴ്ച​ക​ളോ​ളം കോ​ട​തി അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും വി​ചാ​ര​ണ പ്ര​തീ​ക്ഷി​ച്ച വേ​ഗ​ത്തി​ൽ നീ​ങ്ങി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.