കനത്ത മഴ: കൊങ്കണിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
12:40 AM Jul 23, 2021 | Deepika.com
മുംബൈ: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ ആറായിരത്തോളം യാത്രക്കാർ ദുരിതത്തിലായി. ഒന്പതു ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചിലതു റദ്ദാക്കുകയും ചെയ്തു. വഴിതിരിച്ചുവിട്ട ട്രെയിനുകൾ സുരക്ഷിത സ്ഥാനത്താണെന്നും യാത്രക്കാർക്കു ഭക്ഷണവും വെള്ളവും നൽകിയിട്ടുണ്ടെന്നും കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു.