ആകാശ് മിസൈൽ പരീക്ഷിച്ചു
11:57 PM Jul 21, 2021 | Deepika.com
ബാലസോർ: ന്യൂ ജനറേഷൻ ആകാശ് മിസൈൽ(ആകാശ്-എൻജി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിആർഡിഒ ലബോറട്ടറിയുടെ സഹകരണത്തോടെയാണു മിസൈൽ വികസിച്ചിച്ചത്. ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽനിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. വ്യോമസേനയ്ക്കു കരുത്തു പകരുന്നതാണ് സർഫസ് ടു എയർ ആകാശ്-എൻജി മിസൈൽ.