പ്രണബ് മുഖർജിയുടെ മകൻ അഭിജിത് തൃണമൂലിൽ

01:13 AM Jul 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്‌ട്രപ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ മ​ക​നും കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യി​രു​ന്ന അ​ഭി​ജി​ത് മു​ഖ​ർ​ജി തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്നു. ബി​ജെ​പി ഉ​യ​ർ​ത്തിവി​ട്ട വ​ർ​ഗീ​യത​രം​ഗ​ത്തെ മ​മ​ത ബാ​ന​ർ​ജി ശ​ക്ത​മാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ച്ചെന്നും ഭാ​വി​യി​ൽ മ​റ്റു​ള്ള​വ​രു​ടെ പി​ന്തുണ​യോ​ടെ രാ​ജ്യ​ത്തി​നുവേ​ണ്ടിത്ത​ന്നെ മ​മ​ത​യ്ക്ക് ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ഭി​ജി​ത് മു​ഖ​ർ​ജി പ​റ​ഞ്ഞു.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ജാ​ൻ​ഗി​പൂ​രി​ൽ നി​ന്നു​ള്ള മു​ൻ എം​പി​അ​ഭി​ജി​ത് മു​ഖ​ർ​ജി ന​ൽ​ഹാ​ട്ടി​യി​ൽനി​ന്നു​ള്ള എം​എ​ൽ​എ​യും ആ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പിനിടെ സ്ഥാ​നാ​ർ​ഥി മ​രി​ച്ച​തി​നാ​ൽ ജാ​ൻ​ഗി​പൂ​രി​ൽ വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് അ​ഭി​ജി​ത് മു​ഖ​ർ​ജി​യെ മ​ത്സ​രി​പ്പി​ച്ചേ​ക്കും. രാ​ഷ്‌ട്രപ​തി ആ​കു​ന്ന​തുവ​രെ ജാ​ൻ​ഗി​പൂ​രി​ൽനി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് എം​പി​യാ​യി​രു​ന്നു പ്ര​ണ​ാ ബ് മു​ഖ​ർ​ജി.