ന്യൂഡൽഹി: ഇന്ത്യയിലേക്കു കടക്കാൻ മൃഗങ്ങൾക്കും കോവിഡ് പരിശോധന നിർബന്ധമെന്ന് കേന്ദ്രസർക്കാർ. മറ്റു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന പൂച്ചകൾ, ചീറ്റപ്പുലി, സിംഹം, പുള്ളിപ്പുലി എന്നിവയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം കസ്റ്റംസ് അധികൃതർക്കു നിർദേശം നൽകി. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനു മൂന്നു ദിവസം മുൻപുള്ള കോവിഡ് പരിശോധനാ ഫലമാണ് മൃഗങ്ങൾക്കു നിർബന്ധമാക്കിയിരിക്കുന്നത്.
പൂച്ചകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ മറ്റു രാജ്യങ്ങളിൽനിന്നു കൊണ്ടുവരുന്നവർക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഇല്ലാതെ കൊണ്ടുവരുന്ന മൃഗങ്ങളെ കസ്റ്റംസ് അധികൃതർ തിരിച്ചയയ്ക്കും. ഇന്ത്യയിലെ വന്യജീവി വ്യവസ്ഥയ്ക്ക് വൻ നാശമുണ്ടാക്കുന്നതിനാലാണ് ഇത്തരം കരുതലെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയിലേക്കു കടക്കാൻ മൃഗങ്ങൾക്കും കോവിഡ് പരിശോധന നിർബന്ധം
01:13 AM Jul 06, 2021 | Deepika.com