കോതമംഗലം ചെറിയ പള്ളി; ഹർജി യാക്കോബായ സഭ പിൻവലിച്ചു

01:13 AM Jul 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ത​മം​ഗ​ലം ചെ​റി​യപ​ള്ളി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി യാ​ക്കോ​ബാ​യ സ​ഭ പി​ൻ​വ​ലി​ച്ചു. ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ആ​വ​ശ്യം ജ​സ്റ്റീ​സു​മാ​രാ​യ ന​വീ​ൻ സി​ൻ​ഹ, ആ​ർ. സു​ബാ​ഷ് റെ​ഡ്ഢി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ ചോ​ദ്യംചെ​യ്താ​യി​രു​ന്നു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​പ്പോ​ൾ അ​പ്പീ​ൽ പി​ൻ​വ​ലി​ക്കാ​ൻ ഹ​ർ​ജി​ക്കാ​ർ നി​ർ​ദേ​ശി​ച്ച​താ​യി അ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ എ. ​ര​ഘു​നാ​ഥ് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.