ലോക്സഭയിലെ നേതൃമാറ്റം നിഷേധിച്ച് കോൺഗ്രസ്

12:47 AM Jul 05, 2021 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി:​​​ലോ​​​ക്സ​​​ഭ​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​പ​​​ക്വ​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​നും ലോ​​​ക്സ​​​ഭ​​​യി​​​ലെ ക​​​ക്ഷി​​​നേ​​​താ​​​വു​​​മാ​​​യ അ​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി​​​യെ മാ​​​റ്റാ​​​ൻ നേ​​​തൃ​​​ത്വം ത​​​യാറെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ളാ​​​ണ് നേ​​​താ​​​ക്ക​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​ത്. ഈ​​​മാ​​​സം 19നു ​​​മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ പു​​​തി​​​യ നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

നേ​​​തൃ​​​മാ​​​റ്റം ആ​​​ലോ​​​ച​​​ന​​​യി​​​ലി​​​ല്ലെ​​​ന്ന് നി​​​ര​​​വ​​​ധി മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ൽ, റി​​​പ്പോ​​​ർ​​​ട്ടി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് പ​​​വ​​​ൻ ഖേ​​ര ത​​​യാ​​​റാ​​​യി​​​ല്ല.