സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരേ നടപടിക്കു നിർദേശം

01:16 AM Jun 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​പ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശം. പ​രാ​തി ല​ഭി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ നീ​ക്കംചെ​യ്യ​ണ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പു​തി​യ ഐ​ടി നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളാ​യ ഫെ​യ്സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, യുട്യൂ​ബ് തു​ങ്ങി​യ​വ​യ്ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഏ​തെ​ങ്കി​ലും വ്യ​ക്തി​യു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ത് നീ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി പ​ണം ത​ട്ടു​ന്ന സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​ടി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. കൂ​ടാ​തെ, പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ പേ​രി​ലും വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​ണ്. സ​മീ​പകാ​ല​ത്ത് വി​വാ​ദ​മാ​യി​രി​ക്കു​ന്ന ഐ​ടി ച​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം.