ന്യൂഡൽഹി: ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ് രാജ്യത്തു നാൽപതോളംപേരിൽ കണ്ടെത്തി. ആശങ്ക സൃഷ്ടിക്കുന്നതാണു ഡെൽറ്റാ പ്ലസ് വകഭേദം എന്നാണു കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകുന്നത്. കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു ഈ വൈറസ് സംബന്ധിച്ച് ജാഗ്രതാനിർദേശം നൽകിയിരുന്നു. അതേസമയം, ഡെൽറ്റ വകഭേദത്തിന്റെ പരിവർത്തനം സംഭവിച്ച അവസ്ഥ ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്രം പറഞ്ഞു.
കേരളത്തിൽ പാലക്കാട്ടും പത്തനംതിട്ടയിലുമാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 21 കേസുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ ആറ് കേസുകളും. കർണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് നാൽപതോളം പേരിൽ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ്
01:37 AM Jun 24, 2021 | Deepika.com