ചെന്നൈ: തമിഴ്നാട്ടിൽ യുവാവിനെ എസ്ഐ മർദിച്ചു കൊലപ്പെടുത്തി. സേലം ജില്ലയിലെ പാപ്പനായിക്കൻപട്ടി ചെക് പോസ്റ്റിലാണു സംഭവം. ഇഡയാർപട്ടി ഗ്രാമക്കാരനായ മുരുകേശൻ (40) ആണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്പെഷൽ സബ് ഇൻസ്പെക്ടർ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.
എടപ്പട്ടി സ്വദേശിയായ മുരുകേശൻ ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കല്ലാക്കുറിച്ചിയിലേക്കു പോയി മദ്യപിച്ചു.
തിരികെ വരുന്പോൾ ചെക്പോസ്റ്റിൽവച്ച് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് സ്പെഷൽ എസ്ഐ പെരിയസ്വാമി മുരുകേശനെ ക്രൂരമായി മർദിക്കുകയായിരുന്നു. മുരുകേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തമിഴ്നാട്ടിൽ യുവാവിനെ എസ്ഐ മർദിച്ചു കൊലപ്പെടുത്തി
01:37 AM Jun 24, 2021 | Deepika.com