ന്യൂഡൽഹി: രാജ്യത്ത് 81 ദിവസത്തിനുശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 60,000ത്തിൽ താഴെയായി. ഇന്നലെ 24 മണിക്കൂറിനിടെ 58,419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
പുതിയ രോഗബാധിതരുടെ എണ്ണം രാജ്യത്ത് പതിവായി കുറയുകയാണ്. തുടർച്ചയായ പതിമൂന്നാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കുറയുകയാണ്. രാജ്യത്തു 7,29,243 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 30,776-ന്റെ കുറവാണുണ്ടായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 2.44 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.തുടർച്ചയായ 38-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതുതായി രോഗം ബാധിക്കുന്നവരേക്കാൾ കൂടുതലാണ്.
ഇന്നലെ 24 മണിക്കൂറിനിടെ 87,619 പേരാണ് രോഗമുക്തരായത്. പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുന്പോൾ ഈ സമയത്തിനിടെ 29,000 ത്തിലധികം പേരാണ് രോഗമുക്തരായത്.
81 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് ബാധിതർ 60,000ത്തിൽ താഴെ
12:26 AM Jun 21, 2021 | Deepika.com