കോൽക്കത്ത: വടക്കൻ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് ഗംഗാ പ്രസാദ് ശർമ തൃണമൂൽ കോണ്‍ഗ്രസിൽ ചേരുമെന്നു പ്രഖ്യാപിച്ചു. ബിജെപി അലിപുർദാർ ജില്ലാ പ്രസിഡന്റാണ് ശർമ. ബിജെപിയുടെ നയങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ ഭൂരിഭാഗം സീറ്റുകളും വിജയിച്ചത് ബിജെപിയായിരുന്നു. പ്രമുഖ നേതാവ് പാർട്ടി വിടുന്നതു ബിജെപിക്കു കനത്ത തിരിച്ചടിയായി.
ബിജെപിയുടെ വിജയത്തിനായി താൻ അക്ഷീണം പ്രയത്നിച്ചുവെന്നു ഗംഗാ പ്രസാദ് ശർമ പറഞ്ഞു. അലിപുർദാർ ജില്ലയിൽ അഞ്ചു സീറ്റാണു ബിജെപി നേടിയത്. വടക്കൻ ബംഗാളിനെ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന് സിറ്റിംഗ് എംപി ആവശ്യപ്പെട്ടിരുന്നതു ബിജെപി വിടാനുള്ള തീരുമാനമെടുക്കാൻ കാരണമായി. നിരവധി ബിജെപി നേതാക്കൾ പാർട്ടി വിടും- ഗംഗാ പ്രസാദ് കൂട്ടിച്ചേർത്തു.
ബംഗാളില്ബിജെപി നേതാവ് ഗംഗാ പ്രസാദ് ശർമ തൃണമൂലിലേക്ക്
12:26 AM Jun 21, 2021 | Deepika.com