ഹൈദരാബാദ്: ഒറ്റ ദിനം 12. ലക്ഷത്തിലധികം പേർക്ക് വാക്സിൻ നല്കി ആന്ധ്രപ്രദേശ് റിക്കാർഡിട്ടു. ഇന്നലെ വൈകുന്നേരം ആറു മണിക്ക് വാക്സിനേഷൻ അവസാനിക്കുന്പോൾ 12.56 ലക്ഷം പേരാണു വാക്സിൻ സ്വീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 13 ജില്ലകളിലെ 2000 കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ വാക്സിൻ നല്കിയത്. 45 വയസിനു മുകളിലുള്ളവരെയും അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരെയും ലക്ഷ്യമിട്ടായിരുന്നു മെഗാ വാക്സിനേഷൻ. 1.11 ലക്ഷം പേർ വാക്സിൻ സ്വീകരിച്ച ഈസ്റ്റ് ഗോദാവരി ജില്ല ഒന്നാം സ്ഥാനത്തും 1.08 ലക്ഷം പേർ വാക്സിനെടുത്ത വെസ്റ്റ് ഗോദാവരി ജില്ല രണ്ടാമതുമെത്തി.
ആന്ധ്രയിൽ ഒറ്റ ദിനം വാക്സിനെടുത്തത് 12 ലക്ഷം പേർ
12:26 AM Jun 21, 2021 | Deepika.com