ന്യൂഡൽഹി: സ്കൂളുകളും കോളജുകളും തുറക്കുന്നതു നിരവധി കാര്യങ്ങൾ പരിഗണിച്ചു മാത്രമേ തീരുമാനിക്കൂവെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. അധ്യാപകരും വിദ്യാർഥികളും വാക്സിൻ പ്രതിരോധം നേടേണ്ടതുണ്ട്.
മഹാമാരിയെ നേരിടാൻ കൂടുതൽ ആത്മവിശ്വാസം ആവശ്യമാണ്. പല രാജ്യങ്ങളിലും സ്കൂളുകൾ തുറന്നെങ്കിലും കോവിഡ് വ്യാപനം വീണ്ടും ഉണ്ടായപ്പോൾ അടച്ചു. വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും ഏറ്റവും പ്രധാനമാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്കൂൾ തുറക്കൽ പിന്നീട്
01:01 AM Jun 20, 2021 | Deepika.com