ട്വിറ്ററിനു പാർലമെന്‍ററി സമിതിയുടെ താക്കീത്

12:35 AM Jun 19, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ട്വി​റ്റ​ർ ക​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന താ​ക്കീ​ത് ന​ൽ​കി പാ​ർ​ല​മെ​ന്‍റ​റി സ​മി​തി. കോ​ണ്‍ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യാ​ണ് ട്വി​റ്റ​ർ അ​ധി​കൃ​ത​രെ വി​ളി​ച്ചുവ​രു​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. ട്വി​റ്റ​ർ ഇ​ന്ത്യ​യു​ടെ പ​ബ്ലി​ക് പോ​ളി​സി മാ​നേ​ജ​ർ ഷ​ഗു​ഫ്ത ക​മ്രാ​ൻ, ലീ​ഗ​ൽ കൗ​ണ്‍സി​ൽ ആ​യു​ഷി ക​പൂ​ർ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യ​ത്.

രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് ത​ട​യി​ടാ​നു​മു​ള്ള കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ട്വി​റ്റ​ർ അ​ധി​കൃ​ത​രെ വി​ളി​ച്ചുവ​രു​ത്തി​യ​ത്. പു​തി​യ ഐ​ടി ച​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ട്വി​റ്റ​ർ കൊ​ന്പ് കോ​ർ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വി​ളി​ച്ചുവ​രു​ത്തി താ​ക്കീ​തു ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​രാ​നാ​ണു ഭാ​വ​മെ​ങ്കി​ൽ ട്വി​റ്റ​ർ ക​ന​ത്ത പി​ഴ ന​ൽ​കേ​ണ്ടിവ​രു​മെ​ന്നു പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ ബി​ജെ​പി എം​പി​മാ​ർ താ​ക്കീ​ത് ന​ൽ​കി. പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ൾക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്ക​ണം ട്വി​റ്റ​ർ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ന​യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ട്വി​റ്റ​ർ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. 95 മി​നി​റ്റ് നേ​രം പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ൽ ട്വി​റ്റ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ഐ​ടി ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ട്വി​റ്റ​റി​ന്‍റെ നി​യ​മ​ പ​രി​ര​ക്ഷ ക​ഴി​ഞ്ഞദി​വ​സം കേ​ന്ദ്രസ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു. തൊ​ട്ടുപി​ന്നാ​ലെത​ന്നെ, സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​മ​രു​ന്നി​ട്ട പോ​സ്റ്റ് നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ട്വി​റ്റ​റി​നെ​തി​രേ യു​പി പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.

സെ​ബി മാ​ത്യു