രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു
12:35 AM Jun 19, 2021 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേർക്ക്. 1,587 പേർ മരിച്ചു. 88,977 പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതർ ആയവരുടെ എണ്ണം 2,97,62,793ആണ്. ഇതിൽ 2,85,80,647 പേർ രോഗമുക്തി നേടി. ആകെ മരണം 3,83,490 നിലവിൽ 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വരെ 26,89,60,399 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.