ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 67,208 പേർക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2,330 കോവിഡ് മരണമാണ്. 1,03,570 പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,97,00,313 ആണ്. ഇതിൽ 2,84,91,670 പേർ രോഗമുക്തി നേടി. ആകെ മരണം 3,81,903 നിലവിൽ 8,26,740 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വരെ 26,55,19,251 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 67,208 പേർക്കുകൂടി കോവിഡ്
12:56 AM Jun 18, 2021 | Deepika.com