മുംബൈ: ഫെബ്രുവരി 25ന് മുകേഷ് അംബാനിയുടെ ദക്ഷിണ മുംബൈയിലെ വസതിയായ അന്റിലിയയ്ക്കുമുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽ ബോംബ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സേനയിലെ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
രണ്ടുപേരാണ് ഇതുവരെ ഈ കേസിൽ എൻഐഎയുടെ പിടിയിലായത്. ബുധനാഴ്ച രാത്രി ആംബി വാലിക്കുസമീപമുള്ള ലൊനാവ്ല ഹിൽ സ്റ്റേഷനിൽനിന്നാണ് പ്രദീപ് ശർമയെ അറസ്റ്റ് ചെയ്തത്.
അംബാനിയുടെ വസതിക്കുമുന്നിൽ ബോംബ് ഘടിപ്പിച്ച വാഹനം: ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ അറസ്റ്റിൽ
12:55 AM Jun 18, 2021 | Deepika.com