ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കോവിഡ് വാക്സിനേഷന്റെ ഉദ്ഘാടനം നാളെ നടക്കും. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടി നടത്തുന്ന ഈ വാക്സിനേഷൻ ഡ്രൈവ് ഫരീദാബാദ് - ഡൽഹി രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഗ്രൂപ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് ആദ്യ വാക്സിൻ കൈമാറും.
ഫരീദാബാദ് രൂപത വികാരി ജനറൽ മോണ്‍. ജോസഫ് ഓടനാട്ട്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സീനിയർ ജനറൽ മാനേജർ രാകേഷ് ദിവാൻ, സീനിയർ റീജണൽ മാനേജർ ഷോജി പോൾ, വൈദികരും കന്യാസ്ത്രീകളും പാസ്റ്ററൽ കൗണ്‍സിൽ പ്രതിനിധികളും പങ്കെടുക്കും. ഡൽഹി സർക്കാർ വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിലാണ് വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം.
ഫരീദാബാദ് രൂപതയുടെ കോവിഡ് വാക്സിനേഷൻ ഉദ്ഘാടനം നാളെ
12:55 AM Jun 18, 2021 | Deepika.com