ഗും​ല ബി​ഷ​പ് പോ​ൾ ലാ​ക്ര അ​ന്ത​രി​ച്ചു

02:04 AM Jun 16, 2021 | Deepika.com
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ ഗും​​ല ബി​​ഷ​​പ് പോ​​ൾ അ​​ലോ​​യി​​സ് ലാ​​ക്ര (65) അ​​ന്ത​​രി​​ച്ചു. കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച നാ​​ലാ​​മ​​ത്തെ ബി​​ഷ​​പ്പാ​​ണു പോ​​ൾ ലാ​​ക്ര. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് ഗും​​ല സെ​​ന്‍റ് പാ​​ട്രി​​ക് ക​​ത്തീ​​ഡ്ര​​ലി​​ൽ.

1955ൽ ​​ജ​​നി​​ച്ച പോ​​ൾ ലാ​​ക്ര 1988ൽ ​​റാ​​ഞ്ചി അ​​തി​​രൂ​​പ​​ത​​യി​​ൽ വൈ​​ദി​​ക​​നാ​​യി. 2006 ജ​​നു​​വ​​രി 28നു ​​ഗും​​ല​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ ബി​​ഷ​​പ്പാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യി.

സാ​​ഗ​​ർ രൂ​​പ​​ത മു​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പാ​​സ്റ്റ​​ർ നീ​​ല​​ങ്കാ​​വി​​ൽ, പോ​​ണ്ടി​​ച്ചേ​​രി-​​ക​​ട​​ലൂ​​ർ മു​​ൻ ബി​​ഷ​​പ് ആ​​ന്‍റണി ആ​​ന​​ന്ദ​​രാ​​യ​​ർ, ജാ​​ബു​​വ ബി​​ഷ​​പ് ബേ​​സി​​ൽ ഭൂ​​രി​​യ എ​​ന്നി​​വ​​രാ​​ണു കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച മ​​റ്റ് ഇ​​ന്ത്യ​​ൻ ബി​​ഷ​​പ്പു​​മാ​​ർ.