ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ പാർശ്വഫലങ്ങളെ തുടർന്ന് ഒരാൾ മരിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. അലർജി സംബന്ധമായി അനാഫലൈക്സ് എന്ന രോഗം ബാധിച്ചാണ് 68 വയസുകാരൻ മരിച്ചതെന്നാണ് വിശദീകരണം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
വാക്സിൻ സ്വീകരിച്ച ശേഷം 31 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ടെ ങ്കിലും ഒരാളുടെ മരണം മാത്രമാണ് സർക്കാർ സമിതി സ്ഥിരീകരിച്ചത്. മാർച്ച് എട്ടിനാണ് ഇയാൾ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അനാഫലൈക്സ് രോഗത്തത്തുടർന്ന് മരിച്ചതായാണു റിപ്പോർട്ട്. കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ ത്തുടർന്നാണ് ഇദ്ദേഹം അസുഖബാധിതനായതെന്നും എഇഎഫ്ഐ ചെയർപേഴ്സണ് എൻ.കെ ആറോറ പറഞ്ഞു.
വാക്സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടു മൂന്നു മരണങ്ങൾ കൂടി കണ്ടെത്തിയെങ്കിലും സർക്കാർ നിയോഗിച്ച സമിതി ഇത് അംഗീകരിച്ചില്ല. ഒരാൾ മാത്രമാണ് മരിച്ചതെന്നു സമിതി വ്യക്തമാക്കി. ജനുവരി 16നും 19നും വാക്സിൻ സ്വീകരിച്ചശേഷം രണ്ടു പേർക്ക് അനാഫലൈക്സ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവർ രോഗമുക്തരായതായും സമിതി കണ്ടെത്തി.
31 മരണങ്ങളാണ് കമ്മറ്റി പരിശോധിച്ചത്. 18 മരണങ്ങൾ വാക്സിനുമായി ബന്ധപ്പെട്ടല്ലെന്നും ഏഴു മരണങ്ങൾ സംബന്ധിച്ച് അനനിശ്ചിതത്വം തുടരുകയാണെന്നും രണ്ടു മരണങ്ങൾ സംബന്ധിച്ച് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സമിതി പറഞ്ഞു.
വാക്സിൻ പാർശ്വഫലം: ഒരാൾ മരിച്ചു
02:03 AM Jun 16, 2021 | Deepika.com