മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളില്ല. അഞ്ചു മാസത്തിനുശേഷമാണ് ധാരാവിയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. 11 പേർ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.
ഏപ്രിലിൽ ധാരാവി കോവിഡ് ഹോട്സ്പോട്ടായി മാറിയിരുന്നു. പ്രതിദിനകേസുകൾ 99 വരെ ഉയർന്നു. 2.5 ചതുരുശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ധാരാവിയിൽ ആറര ലക്ഷം പേർ തിങ്ങിപ്പാർക്കുന്നു.
ധാരാവിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളില്ല
02:03 AM Jun 16, 2021 | Deepika.com