കോരാപുട്ട്: ഒഡീഷയിൽനിന്നു ഡൽഹിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുപോയ ട്രക്കിൽനിന്ന് 1277 കിലോ കഞ്ചാവ് പിടികൂടി. 1.1 കോടി രൂപ വിലമതിക്കുന്നതാണിത്. പഞ്ചാബിലെ ലുധിയാന സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം തുറമുഖത്തുനിന്നാണ് ഓക്സിജൻ സിലിണ്ടറുകൾ ട്രക്കിൽ കയറ്റിയത്. ഡൽഹിക്കുള്ള യാത്രയ്ക്കിടെ ഒഡീഷയിലെ കോരാപുട്ടിൽനിന്നാണ് കഞ്ചാവ് കയറ്റിയത്.
ഇത് ലക്നോവിൽ എത്തിക്കുകയായിരുന്നു മയക്കുമരുന്നു കടത്തുകാരുടെ ലക്ഷ്യം. എന്നാൽ, ജയ്പോർ ഘട്ട് റോഡിൽവച്ച് ട്രക്ക് പോലീസ് പിടികൂടി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചു.
ഓക്സിജൻ സിലിണ്ടർ കൊണ്ടുപോയ ട്രക്കിൽനിന്ന് 1277 കിലോ കഞ്ചാവ് പിടികൂടി
12:59 AM Jun 13, 2021 | Deepika.com