തൃണമൂലിലേക്കില്ല: അഭിജിത് മുഖർജി
01:44 AM Jun 12, 2021 | Deepika.com
കോൽക്കത്ത: താൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി. ഇന്നലെ അഭിജിത് തൃണമൂലിൽ ചേരുമെന്ന് വാർത്താ ചാനലുകളും ഏതാനു പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദയുമായി അടുത്ത ബന്ധമുള്ളയാളാണ് അഭിജിത്.