സിം കാർഡുകൾ കടത്തിയ ചൈനീസ് പൗരൻ പിടിയിൽ
01:44 AM Jun 12, 2021 | Deepika.com
കോൽക്കത്ത: 1,300 ഇന്ത്യൻ സിം കാർഡുകൾ ചൈനയിലേക്കു കടത്തിയ ചൈനീസ് പൗരനെ ബംഗ്ലാദേശ് അതിർത്തിയിൽനിന്നു ബിഎസ്എഫ് പിടികൂടി. ഹുബേ പ്രവിശ്യക്കാരനായ ഹാൻ ജുൻവേ(35) ആണ് അറസ്റ്റിലായത്. മാൽദ ജില്ലയിൽനിന്നു പിടികൂടിയ ജുൻവേയെ ബംഗാൾ പോലീസിനു കൈമാറി.