അരുണാചൽ മുൻ മുഖ്യമന്ത്രിക്കെതിരേ സിബിഐയുടെ പുതിയ കേസ്
01:38 AM Jun 11, 2021 | Deepika.com
ന്യൂഡൽഹി: കോൽക്കത്തയിലെ സാള്‍ട്ട് ലേക്കിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ അതിർത്തിഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കരാറിൽ അഴിമതിയാരോപണം നേരിടുന്ന അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി നബാം തൂക്കിക്കെതിരേ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.