ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. കേന്ദ്ര സർക്കാരിന്റെ ശിപാർശ രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവിറക്കിയതായി കേന്ദ്രനിയമ മന്ത്രാലയം അറിയിച്ചു. നിയമന ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ അനൂപ് ചന്ദ്ര പാണ്ഡെ തെരഞ്ഞെടുപ്പു കമ്മീഷണറായി ഇന്നലെ ചുമതലയേറ്റു. 1984 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന സുനിൽ അറോറ വിരമിച്ച ഒഴിവിലാണു നിയമനം. നേരത്തെ സീനിയർ കമ്മീഷണറായിരുന്ന സുഷീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചിരുന്നു. രാജീവ് കുമാറാണു തെരഞ്ഞെടുപ്പു കമ്മീഷനിലെ മുതിർന്ന അംഗം.
അനൂപ് ചന്ദ്ര പാണ്ഡെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ
01:43 AM Jun 10, 2021 | Deepika.com