ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തി. ഇന്നലെ 24 മണിക്കൂറിനിടെ 92,596 പേർക്കാണ് വൈറസ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്നലെ മാത്രം മരിച്ചത് 2219 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.53ക്ഷമായി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12,31,415 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,62,664 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. ഇതുവരെ 3,53,528 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 23,90,58,360 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ജൂണ്‍ എട്ടു വരെ 37,01,93,563 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇതിൽ 19,85,967 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.
രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ
01:18 AM Jun 10, 2021 | Deepika.com