ദിലീപ്കുമാർ ഇന്ന് ആശുപത്രി വിടും
01:18 AM Jun 10, 2021 | Deepika.com
മുംബൈ: ശ്വാസതടസത്തെത്തുടർന്ന് സിറ്റിയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സ തേടിയ മുതിർന്ന ബോളിവുഡ് താരം ദിലീപ് കുമാർ(98) ഇന്ന് ആശുപത്രി വിടും. ദിലീപ്കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരായ ജലീൽ പാർക്കർ, നിതിൻ ഗോഖലെ എന്നിവർ അറിയിച്ചു.