കർഷകസമരത്തിനു മമതയുടെ പിന്തുണ

01:18 AM Jun 10, 2021 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ർ​​​ഷി​​​ക ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു സ​​​മ​​​രം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത പൂ​​​ർ​​​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ന​​​ലെ ത​​​ന്നെ കാ​​​ണാ​​​നെ​​​ത്തി​​​യ ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത്, യു​​​ദ്ധ്‌​​​വീ​​​ർ സിം​​​ഗ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് മ​​​മ​​​ത പി​​​ന്തു​​​ണ ഉ​​​റ​​​പ്പു​​​ന​​​ല്കി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തു ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​വി​​​ല്ലെ​​​ന്നു മ​​​മ​​​ത പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ സ​​​മ​​​രം പ​​​ഞ്ചാ​​​ബി​​​നോ ഹ​​​രി​​​യാ​​​ന​​​യ്ക്കോ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​നോ വേ​​​ണ്ടി​​​യ​​​ല്ല. ഈ ​​​അ​​​നീ​​​തി​​​ക്കെ​​​തി​​​രേ എ​​​ല്ലാം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​മ​​​ത കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.