ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
01:18 AM Jun 10, 2021 | Deepika.com
കാൺപുർ: ഉത്തർപ്രദേശിൽനിന്നു ഡൽഹിക്കു വന്ന ഡബിൾഡക്കർ ബസും ബിസ്കറ്റ് ഫാക്ടറിയിലേക്കു തൊഴിലാളികളുമായി വന്ന ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി കാൺപുർ-അലാഹാബാദ് ഹൈവേയിലായിരുന്നു അപകടം.ബസിലുണ്ടായിരുന്ന 70 പേർക്ക് നിസാര പരിക്കേറ്റു. ലാലാ ലജ്പത് റായി ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴു പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.