ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴുന്നു. ഇന്നലെ 24 മണിക്കൂറിനിടെ 1.65 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,460 വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തു. 1,65,553 പേർക്കാണ് ഇന്നലെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,78,94,800 പേർക്കാണ്. മരണം 3,25,972 ആണ്.
നിലവിൽ രാജ്യത്ത് 21,14,508 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,76,309 പേരാണ്. 21,20,66,614 പേർക്ക് ഇതുവരെ വാക്സിൻ നൽകി.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞു
12:09 AM May 31, 2021 | Deepika.com