ജൂണിൽ പത്തുകോടി ഡോസ് കോവിഷീൽഡ് വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

12:08 AM May 31, 2021 | Deepika.com

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ത്തു​​​കോ​​​ടി ഡോ​​​സ് കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​ൻ അ​​​ടു​​​ത്ത​​​മാ​​​സ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച് വി​​​ത​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു. വി​​​വി​​​ധ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വാ​​​ക്സി​​​ൻ ക്ഷാ​​​മ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​പ്ര​​​ക​​​ടി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​ർ രാ​​​പ​​​ക​​​ലി​​​ല്ലാ​​​തെ അ​​​ധ്വാ​​​നി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മേ​​​യ് മാ​​​സ​​​ത്തി​​​ൽ 6.5 കോ​​​ടി ഡോ​​​സ് വാ​​​ക്സി​​​ൻ മാ​​​ത്ര​​​മേ നി​​​ർ​​​മി​​​ക്കാ​​​നാ​​​യു​​​ള്ളൂ എ​​​ന്നും അ​​​ടു​​​ത്ത​​​മാ​​​സ​​​ത്തോ​​​ടെ പ​​​ത്ത് കോ​​​ടി​​​യോ​​​ളം ഡോ​​​സ് വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​നു സ​​​ജ്ജ​​​മാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.